പരാജയമെന്ന് ഉത്തരം.ഫലം വിജയം !!

പരാജയമാണ് ഏറ്റവും നല്ല ഗുരുനാഥന്‍, അനുക്രീതിയുടെ കിരീടമുറപ്പിച്ച ഉത്തരം അനുഭവത്തിന്റെ വെളിച്ചത്തില്‍ നല്‍കിയ മറുപടി അനുക്രീതിയുടെ മിസ് ഇന്ത്യ കിരീടം ഉറപ്പിക്കുന്നതായിരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല ഗുരുനാഥന്‍ ആരാണ് വിജയമോ പരാജയമോ? എന്ന ചോദ്യത്തിന് പരാജയത്തെയാണ് ഏറ്റവും നല്ല ഗുരുനാഥനായി അനുക്രീതി വിലയിരുത്തുന്നത്.അതിന് കൃത്യമായ കാരണങ്ങളും നിരത്തുന്നു. ജീവിതത്തില്‍ തുടര്‍ച്ചയായി വിജയിച്ചാല്‍ ഒരുനിമിഷം സംതൃപ്തി തോന്നിയേക്കാമെങ്കിലും അതോടെ നിങ്ങളുടെ വളര്‍ച്ച നിന്നുപോകുമെന്നും എന്നാല്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെങ്കില്‍ ലക്ഷ്യം നേടുന്നത് വരെ കഠിനമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അനുക്രീതി പറയുന്നു. അനുക്രീതിയുടെ വാക്കുകള്‍ ഇങ്ങനെ: എന്നെ ഇവിടെ വരെ എത്തിച്ചത് എന്റെ ജീവിതത്തിലെ പരാജയങ്ങളാണ്. ഞാന്‍ വരുന്നത് ഗ്രാമത്തില്‍ നിന്നാണ്, നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് ഞാന്‍ കടന്നുവന്നത്. എന്നെ പിതുണയ്ക്കാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല, എന്റെ അമ്മയല്ലാതെ. എനിക്ക് നേരിടേണ്ടി വന്ന പരാജയങ്ങളും വിമര്‍ശനങ്ങളുമാണ് എന്നെ ആത്മവിശ്വാസമുള്ളവളാക്കി മാറ്റിയത്.സമൂഹത്തിന് അനുയോജ്യയായ ഒരു സ്ത്രീ ആക്കി മാറ്റിയത്.അനുക്രീതിയുടെ അമ്മ ഒരു സിംഗിള്‍ പാരന്റാണ്. ഫ്രഞ്ച് ഭാഷയില്‍ ബിരുദ പഠനം നടത്തുകയാണ് അനുക്രീതി.