ഓസ്‌കര്‍ ഓര്‍മ്മയ്ക്ക് 56ന്റെ പഴക്കം..!!!

ഓസ്‌കര്‍ വേദിയിലേറെ ശ്രദ്ധേനടിയൊരാളുണ്ട് അതും ധരിച്ചിരുന്ന വസ്ത്രം കാരണം ആദ്യ ഓസ്‌കാറിന് ധരിച്ച അതെ വസ്ത്രം 2018ല്‍ അതെ വേദിയില്‍ വീണ്ടും അവതരിപ്പിച്ച് ഹോളിവുഡ് നടി റിത മൊറേണോ.വണ്‍ ഡേ അറ്റ് എ ടൈം എന്ന സീരീസിലൂടെ പ്രശസ്തയാണ് റിത.1962 ല്‍ തനിക്ക് ആദ്യമായി ഓസ്‌കാര് ലഭിച്ചപ്പോള്‍ ധരിച്ച വസ്ത്രമാണ് കഴിഞ്ഞ ദിവസം റിത വീണ്ടും ധരിച്ചെത്തിയത്. മികച്ച സഹനടിയായി 1962ല്‍ തെരഞ്ഞെടുക്കപ്പെട്ടതാരത്തിന് അവാര്ഡ് നേടിക്കൊടുത്തത് വെസ്റ്റ് സൈഡ് സ്റ്റോറിയായിരുന്നു.പരമ്പരാഗത ജാപ്പനീസ് വസ്ത്രരീതിയായ ഒബി സാഷ് ഗൗണ്‍ ആണിത്.ഫിലീപ്പീന്‍സില്‍ വെച്ചാണ് അത് തയ്യാറാക്കിയതത്രെ.86കാരിയായ റിതയുടെ ഗൗണ്‍ 56 വര്‍ഷങ്ങള്‍ക്കിപ്പുറവും ഓസ്‌കര്‍ വേദിയില്‍ ശ്രദ്ധനേടി.സോഷ്യല്മീഡിയയിലും റിതയ്ക്ക് പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍