പ്ലസ് സൈസില്‍.....ലറ്റേഷ്യയുടെ മാജിക്‌

വണ്ണക്കൂടുതല്‍ പറഞ്ഞ് കളിയാക്കിയവര്‍ക്ക് മറുപടിയുമായി ഒരു പ്ലസ് സൈസ് മോഡല്‍ ഫാഷന്‍ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ മോഡലിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ലറ്റേഷ്യ തോമസ് എന്ന ആസ്ട്രേലിയന്‍ മോഡല്‍. സീറോ സൈസ് മോഡലുകളുടെമത്സരം നടക്കുന്ന ഈ കാലത്ത് 16 പ്ലസ് സൈസ് മോഡല്‍ എന്ന പേരിലാണ് 28കാരി ലറ്റേഷ്യ തോമസ് പ്രസിദ്ധയാകുന്നത്.മോഡലുകളുടെ മേക്കപ്പ് ഗേളായി ജോലി നോക്കിയ ഇവര്‍ ഒരുപാട് സൗന്ദര്യ മത്സരങ്ങളില്‍ നിന്ന് പുറത്തായി.പിന്നീടാണ് പ്ലസ് സൈസ് മോഡലിംഗിനെ കുറിച്ച് ചിന്തിക്കുന്നത്.ഇന്ന് സ്വിമ്മിംഗ് സ്യൂട്ട് ഉള്‍പ്പെടെ പല ഉത്പന്നങ്ങളുടെയും മോഡലാണ് ലറ്റേഷ്യ.വണ്ണമുള്ളവര്‍ക്കും മോഡലിംഗ് ലോകത്ത് സ്ഥാനം ഉണ്ട് എന്ന് തെളിയിച്ച് ലറ്രേഷ്യയ്ക്ക് 500000 ഫോളോവേഴ്‌സാണ് ഇന്‍്ര്രസഗ്രമാലുള്ളക്‌