“കൊലവെറി ഡാ”......ഗൂഗിള്‍ ഞെട്ടി

സിനിമയും വ്യത്യസ്തമായ പാട്ടുകളുമായി ലോകത്തിന്റെ ശ്രദ്ധ നേടിയ തമിഴ് താരമാണ് ധനുഷ്. ഭാര്യ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത 3 എന്ന സിനിമയിലെ വൈ ദിസ് കൊലവെറി എന്ന ഗാനത്തിലൂടെ ധനുഷ് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡിലേയ്ക്കും കൊലവെറിയെത്തി. 12.5 കോടി ആളുകളാണ് യൂ ട്യൂബില്‍ ഈ പാട്ട് കണ്ടത്.