പാപ്പിയുടെ പപ്പ: രണ്‍വീറിന്റെ പിതൃദിനം

പപ്പിയുടെ പപ്പ എന്നാ അടിക്കുറിപ്പോടെ രണ്‍വീറിന്റെ പിതൃദിനാശംസ വൈറല്‍ ആകുന്നു സെലബ്രിറ്റികള്‍ ഉള്‍പ്പെടെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പിതൃദിനം ഭംഗിയായി ആഘോഷിച്ചു. അച്ഛനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്താണ് എല്ലാവരും പിതൃദിനാശംസകള്‍ നേര്‍ന്നത്.ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ട്വിറ്ററില്‍ അച്ഛന്‍ ജഗ്ജിത് സിംഗ് ഭാവ്നാനിയോടൊപ്പമുള്ളചിത്രം പങ്കു വച്ചപ്പോള്‍ പാപ്പിയുടെ പപ്പാ എന്നാണ് ക്യാപ്ഷന്‍ ചേര്‍ത്തത്.തന്‍റെ ജീവിതത്തിലെ പ്രധാന വ്യക്തിയെന്നാണ് രണവീര്‍ പിതാവിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്.നിരവധി കമന്റുകള്‍ ലഭിച്ച പോസ്റ്റില്‍ പപ്പയാണ് താരം. പപ്പ വല്യ സുന്ദരനാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. തൊട്ടുപിറകെ എത്തിയ ആളുടെ അഭിപ്രായത്തില്‍ രണവീരിന്റെ വീട്ടില്‍ എല്ലാവരും യുവത്വം തുളുമ്പുന്നവരും കാണാന്‍ ഭംഗിയും ഉള്ളവരാണ് .മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധമുള്ള താരനിരയാണ് ഇപ്പോള്‍ ബോളിവുഡില്‍ ഉള്ളത്.നടി പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ എന്നിവര്‍ അമ്മമാരെ എപ്പോഴും ചേര്‍ത്തു പിടിക്കുന്നത് മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്