അവതാറുകളുമായി കാമറൂണ്‍...ഒപ്പം?

ലോകമെമ്പാടും സൂപ്പര്‍ ഹിറ്റായിരുന്ന ബ്രഹ്മാണ്ഡ സിനിമയായ അവതാറിന് നാലു തുടര്‍ഭാഗങ്ങളുമായി ഭൂലോക സംവിധായകന്‍ ജെയിംസ് കാമറൂണ്‍ വീണ്ടും വരുന്നു. ഇത്തവണ തന്റെ പഴയ നായിക ടൈറ്റാനിക്കിലെ റോസ് കേറ്റ് വിന്‍സ്‌ലെറ്റിന്റെ കരം പിടിച്ചാണ് അവതാറിന്റെ പരമ്പര ചിത്രങ്ങള്‍ക്കായി എത്തുന്നത്. ഇതിലെ ആദ്യഭാഗം ‘അവതാര്‍ 2’ 2020 ഡിസംബര്‍ 18 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചന.. 20 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.