ഏറ്റവും മോശം സല്ലു ?

ഏറ്റവും മോശം സല്ലു ? ഏറ്റവും മോശം ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെന്നു ഗൂഗിള്‍ വേര്‍സ്റ്റ് ബോളിവുഡ് ആക്ടര്‍ എന്ന്‍ ഗൂഗിളില്‍ തപ്പുമ്പോള്‍ ഗൂഗിള്‍ തന്നത് സല്‍മാന്‍ ഖാന്‍റെ വിവരങ്ങള്‍. മോശം പ്രകടനം, യുക്തിയില്ലാത്ത സംഭാഷണങ്ങള്‍, നിലവാരമില്ലാത്ത ഗാനങ്ങള്‍ എന്നിങ്ങനെയൊക്കെ ആണ് സല്‍മാന്‍ ഖാന്‍റെ പുതിയ ചിത്രം റേസ് 3 യെക്കുറിച്ച് വരുന്ന കമന്‍റുകള്‍. റെക്കോര്‍ഡ്‌ സാറ്റലൈറ്റ് കളക്ഷന്‍ നേടിയ ചിത്രം എന്ന വിശേഷണം ആദ്യം തന്നെ റേസ് 3 സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് നൂറുകോടി കടക്കുകയും ചെയ്തിരിക്കുന്നു. സല്‍മാന്‍ ഭായിയുടെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.പക്ഷെ തലമൂത്ത സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനു അതൊന്നും വിഷയമല്ല. ഏറ്റവും മോശമായ ബോളിവുഡ് താരത്തിന്റെ പേരായി ഗൂഗിള്‍ ഉയര്‍ത്തി കാണിക്കുന്നത് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍റെ വിവരങ്ങളാണ്.റെമോ ഡിക്രൂസയാണ് റേസ് 3 സംവിധാനം ചെയ്തിരിക്കുന്നത്.ഗൂഗിള്‍ സെര്‍ച്ചില്‍ ഇത്തരത്തിലൊരു വിവരം കണ്ടതോടെ അന്പത്തിരണ്ടുകാരനായ സല്‍മാനെ ട്വിറ്ററില്‍ ട്രോളാനും തുടങ്ങിയിട്ടുണ്ട് . സേര്‍ച്ച്‌ റിസള്‍ട്ട് കണ്ട് വേദനിച്ച ഒരു പാവം ആരാധകന്‍ എന്തുകൊണ്ടങ്ങനെ സംഭവിച്ചു എന്നന്വേഷിക്കാന്‍ സല്‍മാനെ ട്വീറ്റ്ല്‍ ടാഗ് ചെയ്തിട്ടുമുണ്ട്.