സോനു അപകടത്തില്‍....സൂക്ഷിക്കണം-ഐബി

സോനു നിഗത്തിന് വധഭീഷണി;താരം അപകടത്തില്‍ മുന്നറിയിപ്പുമായി ഐബി പ്രമുഖ ബോളിവുഡ് ഗായകനും നടനുമായ സോനു നിഗത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മഹാരാഷ്ട്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വധഭീഷണിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സോനു നിഗത്തിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു.ഫെബ്രുവരി ആറ് ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സോനു നിഗത്തിനെ ഇല്ലാതാക്കാന്‍ ചിലര്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്നുമാണ് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗം മുംബൈ പോലീസിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.