മലയാളിയുടെ മറ്റൊരു മുഖം.....മറ നീക്കി ഇതാ....

കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥപറയുന്ന ചിത്രം
നവാഗതനായ രഞ്ജിലാല്‍ ദാമോദരന്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 11നു കേരളത്തിലെമ്പാടുമുള്ള തീയേറ്ററുകളില്‍ എത്തും. ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനുമൊപ്പം മലയാളത്തില്‍ നിന്നും ശ്വേതാമേനോനും പ്രധാന കഥാപാത്രമാവുന്നു. ശ്വേതാ മേനോന്‍ കഥാപാത്രത്തിന്റെ മേക് ഓവര്‍ ചിത്രത്തിന്റെ സസ്‌പെന്‍സുകളില്‍ ഒന്നാണ്. അതീവ സുരക്ഷാ സംവിധാനങ്ങളോടെ ഒമാനില്‍ ചിത്രീകരിച്ച ശ്വേതാ മേനോന്‍ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ ചിത്രീകരണസമയത് തന്നെ വാര്‍ത്തയായിരുന്നു.