ആമിക്ക് റിവ്യൂ പേടി...വിവാദം പുകയുന്നു...!!!

വിദ്യാബാലന്റെ പിന്മാറ്റത്തോടെ മാധ്യമശ്രദ്ധ നേടിയ ആമി റിലീസിന് ശേഷവും വിവാദങ്ങളിലേക്ക് മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി'യുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ റിലീസിന് ശേഷവും അവസാനിക്കുന്നില്ല. ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂകള്‍ റിമൂവ് ചെയ്‌തെന്ന വാര്‍ത്തകളാണ് വിവാദത്തിന് തിരി കൊളുത്തിയത്. കമല്‍ സംവിധാനം ചെയ്ത ആമിക്കെതിരെ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട നെഗറ്റീവ് റിവ്യുകള്‍ നിര്‍മ്മാണ കമ്പനിയുടെയും വിതരണ കമ്പനിയുടെയും ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നാണ് കമല്‍ ചാനലുകളോട് പ്രതികരിച്ചത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആമിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി. ചിത്രത്തെ കുറിച്ച് നെഗറ്റീവ് റിവ്യൂകള്‍ എഴുതിയ ചില മാധ്യമങ്ങള്‍ മാറ്റാന്‍ പണം ആവശ്യപ്പെട്ടുവെന്ന് 'ആമി'യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വിശദീകരണ കുറിപ്പില്‍ പറയുന്നു. 'നെഗറ്റീവ് എഴുതി വിലപേശിയവര്‍ക്ക് വഴങ്ങാതെ ഫേസ്ബുക്കിന്റെ സഹായം തേടിയതില്‍ കോടിള്‍ മുടക്കി ഒരു ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവില്‍ ഒരു തെറ്റുമുണ്ടെന്ന് വിശ്വസിക്കുന്നില്ല,' എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പോസിറ്റീവ് റിവ്യു മാത്രം മതിയോ സോഷ്യല്‍മീഡിയയിലെ പ്രതിഷേധം ചൂടി പിടിക്കുന്നു