ആഞ്ചലീന ചാരവനിതയോ...???

ഹോളിവുഡ് സൂപ്പര്‍ ലേഡി ആഞ്ചലിനയുടെ പുറത്തറിയാത്ത കഥയാണ് മീഡിയോ പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഉഗാണ്ടയിലെ ഭീകരനായ ജോസഫ് കോണിയെ പിടികൂടാനുള്ള രാജ്യാന്തര അന്വേഷണ ഉദ്യോഗസ്ഥരുടെ പദ്ധതിയില്‍ ആഞ്ചലീന ജോളിയും ഭാഗമായിരുന്നെന്നാണു വെളിപ്പെടുത്തല്‍. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ (ഐസിസി) ഇമെയിലുകള്‍ ചോര്‍ത്തിയാണ് ഫ്രഞ്ച് മാധ്യമം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2012ല്‍ തീരുമാനിക്കപ്പെട്ട ഹണിട്രാപ് പദ്ധതി നടത്താനായില്ലത്രെ,ജോസഫ് കോണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനുമായിട്ടില്ല.