പാകിസ്ഥാനും ആര്‍ത്തവം “അയ്യേ”....!!!

പത്മാവദിനെ പൂര്‍ണമനസോടെ സ്വീകരിച്ച പാകിസ്ഥാന് ആര്‍ത്തവം പഠിക്ക് പുറത്ത്.പാഡ്മാനെ വിലക്കി അയല്‍രാജ്യം അക്ഷയ്കുമാര്‍ നായകനായി ആര് ബല്‍ക്കി സംവിധാനം ചെയ്ത് പാഡ്മാന് പാകിസ്ഥാനില്‍ വിലക്ക്. ചിത്രം പാക് സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാരോപിച്ചാണ് പാകിസ്ഥാന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.ആര്‍ത്തവ ശുചിത്വത്തില്‍ വിപ്ലവം സൃഷ്ടിച്ച അരുണാചലം മുരുകാനന്ദത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍. ആര്‍ത്തവം, സാനിറ്ററി പാഡ് എന്നിവയെക്കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നതാണ് പാക് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ആര്‍ത്തവം പോലുള്ള കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്ന ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. വിലക്കപ്പെട്ട വിഷയങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ടെന്ന് ആരോപിച്ച് പഞ്ചാബ് സെന്‍സര്‍ ബോര്‍ഡും പാഡ്മാന് പ്രദര്‍ശനാനുമതി നിരോധിച്ചിരുന്നു.ട്വിങ്കിള്‍ ഖന്ന നിര്‍മ്മിച്ച ചിത്രത്തില്‍. രാധിക ആപ്‌തെ, സോനം കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കഴിഞ്ഞു.