പിഎച്ച്ഡി എടുക്കാന്‍ പത്തു വര്‍ഷം മതി

മുംബൈ യൂണിവേര്‍സിറ്റിയില്‍ പിഎച്ച്ഡി കരസ്ഥമാക്കാന്‍ പത്തു വര്‍ഷം മുംബൈ യൂണിവേര്‍സിറ്റിയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കാനുള്ള കാലയളവ്‌ പത്തു വര്‍ഷമായി യൂണിവേര്‍സിറ്റി തീരുമാനിച്ചു. ഇതിനു മുന്‍പ് പിഎച്ച്ഡി , എംഫില്‍ എന്നിവയ്ക്ക് നിശ്ചിത സമയം തീരുമാനിച്ചിരുന്നില്ല. ആദ്യമായാണ്‌ ഒരു യൂണിവേര്‍സിറ്റി പിഎച്ഡി , എംഫില്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത്. പിഎച്ച്ഡിയ്ക്കായി ആറു വര്‍ഷവും പ്രത്യേക കാരണങ്ങളാല്‍ നാല് വര്‍ഷം എക്സ്റ്റന്‍ഷന്‍ ആയും ആണ് അനുവദിച്ചിരിക്കുന്നത്.എംഫില്‍ ആണെങ്കില്‍ രണ്ടു വര്‍ഷവും എക്സ്റ്റന്‍ഷന്‍ ആയി മൂന്നു വര്‍ഷവും ലഭിക്കും. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാരായ സ്കോളെര്‍സിനും എംഫിലില്‍ ഒരു വര്‍ഷവും പിഎച്ച്ഡിയ്ക്ക് രണ്ടു വര്‍ഷവും കൂടുതലായി അനുവദിക്കും.പിഎച്ച്ഡി പൂര്‍ത്തിയാക്കാനുള്ള കുറഞ്ഞ കാലയളവ് രണ്ടു വര്‍ഷത്തില്‍ നിന്നും മൂന്നായി ഉയര്‍ത്തിയിട്ടുണ്ട്.വെള്ളിയാഴ്ച്ച വൈസ് ചാന്‍സലര്‍ നല്‍കിയ ഡയറക്ടീവിലാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. ഇവ കൂടാതെ റിസര്‍ച്ച് പ്രോഗ്രാമുകളുടെ യോഗ്യത, അഡ്മിഷന്‍, ഘടന, മൂല്യനിര്‍ണ്ണയം എന്നിവയിലും പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.അധ്യാപകരുടെ ഇടയില്‍ പുതിയ തീരുമാനങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചു.