ജിഷയ്ക്ക് നീതി...; സംശയങ്ങള്‍ ബാക്കി....!!!

കേരളം ഏറെ ചര്‍ച്ച ചെയ്ത ജിഷക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. പ്രോസിക്യൂഷന്‍ അമിറുളിനെതിരെ 10 സുപ്രധാന തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.അമിറുളിന് നീതി ലഭിച്ചിട്ടില്ലെന്ന് ആളൂര് പറയുന്നു.പക്ഷെ കേസില്‍ ഒരാള്‍മാത്രമാണോ പ്രതിയെന്ന സംശയം ഇപ്പോഴും പലര്‍ക്കുള്ളിലും പുകയുന്നു.കൃത്യം നടക്കുമ്പോള്‍ അമിറുള്ളിന്റെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ട്.പൊലീസ് നിരത്തിയ തെളിവുകള്‍ ജിഷയുടെ കൈനഖങ്ങള്‍ക്കിടയില്‍ നിന്നും ചുരിദ്ദാറില്‍ നിന്ന് കിട്ടിയ പ്രതിയുടെ ഡിഎന്‍എ. പിറകുവശത്തെ ഡോര്‍ ഫ്രെയിമില്‍ നിന്നും രക്തക്കറ കിട്ടി.അമിറുളിന്റെ ശരീരത്തിലെ മുറിവുകള്.പ്രതിയുടെ ചെരുപ്പ് അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞത്,ഇങ്ങനെ നിരവധി തെളിവുകള്‍.പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.293 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കിയത്.വിധി പറയുന്നത് 9 മാസത്തെ വിചാരണയ്‌ക്കൊടുവില്.വിസ്തരിച്ചത് 100 സാക്ഷികള്‍ ഒപ്പം പ്രതിഭാഗത്തെ 6 സാക്ഷികളെയും. പ്രതി അമിറുല്‍മാത്രമാണോ ഈ പ്രതി ഒരു വാടക കൊലയാളി ആയിക്കൂടെ മരണശേഷം ജിഷയുടെ കുടുംബത്തിനുള്ളിലെ ചില മാറ്റങ്ങള്‍ അമീറുള്‍ തന്നെയെന്ന അമ്മയുടെ ആവര്‍ത്തിച്ച മുറവിളി അങ്ങനെഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു