ജിഎസ്ടിയ്ക്ക് ലോക ബാങ്കിന്റെ കയ്യടി

ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്‍കാലികമാണെന്ന് ലോകബാങ്ക്. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഗുണകരമായ ഫലമുണ്ടാക്കാന്‍ ഇന്ത്യ നടപ്പാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇടയാക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം അഭിപ്രായപ്പെട്ടു.ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന മുരടിപ്പ്‌ താല്‍കാലികമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത്തരമൊരു മന്ദത സ്വാഭാവികമാണ്. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള നടപടികള്‍ മൂലം ഉണ്ടാവുന്നതാണിത്. ഈ സ്ഥിതി മാറുകയും ജിഎസ്ടി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു