എസ്ബിഐക്ക് ജൂണില്‍ അവസാനിച്ച പാദത്തില്‍ അറ്റ നഷ്ടം

ജൂണില്‍ അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4,875.85 കോടി രൂപ അറ്റ നഷ്ടം. ഒരുവര്‍ഷത്തിനിടെ ബാങ്കിന്റെ കിട്ടാക്കടത്തില്‍ 70 ശതമാനംവര്‍ധനവുമുണ്ടായി. തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലാണ് ബാങ്ക് കനത്ത നഷ്ടം രേഖപ്പെടുത്തുന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7,718.17 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. ഒരുവര്‍ഷംമുമ്പാകട്ടെ 2,005.53 കോടി രൂപയായിരുന്നു ലാഭം. അതേസമയം, ജൂണില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ വര്‍ധനവുണ്ടായി. മൂന്‍വര്‍ഷം ഇതേ പാദത്തില്‍ 55,941 കോടി രൂപയായിരുന്നത് 58,813 കോടിയായാണ് വര്‍ധിച്ചത്. വന്‍തോതിലുള്ള കിട്ടാക്കടമാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐയുടെ പ്രവര്‍ത്തനഫലത്തെ ബാധിച്ചത്.