എയർ ഇന്ത്യയെ കൈവിട്ട് കേന്ദ്രം

നഷ്ടത്തിൽ പൊയ്ക്കൊണ്ടിരിക്കുന്ന എയർ ഇന്ത്യയെ സർക്കാർ പൂർണമായും കൈവിടുന്നു വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ കേന്ദ്രം തയാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവൽകരണം ആവശ്യമാണെന്നും സർക്കാർ നടപടി ആറു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നും കഴിഞ്ഞ ജൂണിൽ നിതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിൽക്കാനുള്ള തീരുമാനമെടുത്തത്.