അവസാനിക്കില്ല ഈ ജിയോ തരംഗം

ഇന്ത്യയില്‍ തരംഗമായ ജിയോയിലൂടെ മുകേഷ് അംബാനി 2025 സാമ്പത്തിക വര്‍ഷം 32,400 കോടി രൂപ വരുമാനം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്‌സ്മാന്‍ സാച്‌സാണ് ജിയോ വരുമാനം പ്രവചിച്ചിരിക്കുന്നത്.ടെലികോം മേഖലയില്‍ 30 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച ജിയോ വരും വര്‍ഷങ്ങളില്‍ തന്നെ ഇതെല്ലാം തിരിച്ചുപിടിക്കുമെന്നാണ് ഗോള്‍ഡ്‌സ്മാന്‍ സാച്‌സ് പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടെലികോം വിപണി ഒന്നടങ്കം പിടിച്ചടക്കാന്‍ ജിയോയ്ക്ക് സാധിച്ചു. കഴിഞ്ഞ മേയില്‍ ജിയോയുടെ വിപണി വിഹിതം കേവലം 9.94 ശതമാനം മാത്രമായിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ഇത് 11.72 ശതമാനമായി ഉയര്‍ന്നു. മറ്റു കമ്പനികളായ വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ കമ്പനികളിലെ പ്രതിസന്ധിയിലാക്കാനും ജിയോയ്ക്ക് സാധിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 13.86 കോടിയാണ്.