രണ്ട് ബാങ്ക് അക്കൗണ്ടിന് ഒരു ഡെബിറ്റ് കാര്‍ഡ്

പേഴ്‌സുകളുടെ വണ്ണം കുറയ്ക്കുന്നതിനും കനം കുറയ്ക്കുന്നതിനും വഴിയുണ്ട്. ബാങ്കുകള്‍, പ്രത്യേകിച്ച് ഇന്‍ഡസിന്‍ഡ് ബാങ്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ രണ്ട് അക്കൗണ്ടുകളുടെ കാര്‍ഡുകള്‍ ഒന്നില്‍തന്നെ സജീകരിച്ച് നല്‍കുന്നുണ്ട്. ഡെബിറ്റ് കാര്‍ഡും ക്രഡിറ്റ് കാര്‍ഡും ഒന്നില്‍തന്നെ നല്‍കുന്നുമുണ്ട്.2018 ഒക്ടോബറിലാണ് ഇന്‍ഡസിന്‍ഡ് ബാങ്ക് 'Duo' കാര്‍ഡുകള്‍ പുറത്തിറക്കിയത്. യുണിയന്‍ ബാങ്കാകട്ടെ 'Combo' കാര്‍ഡ് പുറത്തിറക്കിയത് 2018 നവംബറിലുമാണ്. വിസയുമായി സഹകരിച്ചാണ് ഇന്‍ഡസിന്‍ഡ് ബാങ്ക് ഇരട്ട ചിപ്പുള്ള കാര്‍ഡ് പുറത്തിറക്കിയത്. യൂണിയന്‍ ബാങ്കാകട്ടെ റുപെയുമായാണ് സഹകരിച്ചത്. മറ്റ് ബാങ്കുകളും ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ, റുപെ പ്രതിനിധികള്‍ പറഞ്ഞു. സാധാരണ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളെപ്പോലെതന്നെയാണ് ഇത്തരം കാര്‍ഡുകള്‍. സാങ്കേതികവിദ്യയില്‍ മാത്രമേ മാറ്റമുള്ളൂ. കാര്‍ഡിന്റെ രണ്ട് അറ്റങ്ങളിലായാണ് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഏത് ചിപ്പുള്ള ഭാഗം സൈ്വപ് ചെയ്യണമെന്ന് ഉപഭോക്താവ് പറഞ്ഞാല്‍ മതി; കാര്യം സാധിക്കാം. കാര്‍ഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി റിവാര്‍ഡ് പോയന്റുകളും അപകട ഇന്‍ഷുറന്‍സും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ കാര്‍ഡുപയോഗിച്ച് പര്‍ച്ചെയ്‌സ് ചെയ്യുമ്പോള്‍ ഓരോ 150 രൂപയ്ക്കും ഒരു റിവാര്‍ഡ് പോയന്റ് ലഭിക്കും. രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. യൂണിയന്‍ ബാങ്കിന്റെ കാര്‍ഡിനോടൊപ്പം നാലുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് ലഭിക്കുക. banking to have combo card