ജിയോ ഓഫര്‍ പെരുമഴ.... പെയ്‌തൊഴിയാനോ???

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ ഓഫര്‍ പെരുമഴകള്‍ വൈകാതെ അവസാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അഗോള ധനകാര്യ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്‌സ് ഗ്ലോബര്‍ റേറ്റിങ്‌സ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.വിപണി പിടിച്ചടക്കാനുള്ള ജിയോയുടെ തന്ത്രങ്ങള്‍ വൈകാതെ അവസാനിപ്പിക്കുകയും സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ കമ്പനി കൈക്കൊള്ളുമെന്നുമാണ് എസ് ആന്റ് പിയുടെ വിലയിരുത്തല്‍.