525 കോടി ഖാദിക്കുരിക്കില്‍ ഫാബ്....!!!

ഖാദി ടാഗ് ഉപയോഗിച്ച ഫാബ് ഇന്ത്യയ്ക്ക് 525 കോടിയുടെ വക്കീല്‍ നോട്ടീസ് തങ്ങളുടെ ഖാദി ട്രേഡ് മാര്‍ക്ക് ഉപയോഗിച്ചതിന് വിപണനശൃംഖലയായ ഫാബ് ഇന്ത്യയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി). ലോഗോയും ഖാദി ടാഗും ഉപയോഗിച്ചതിന് നഷ്ടപരിഹാരമായി 525 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. ചര്‍ക്കയുടെ ചിത്രവും ഖാദി മാര്‍ക്കും ചേര്‍ത്ത ടാഗ് ഉടന്‍ ഉത്പന്നങ്ങളില്‍ നിന്ന് നീക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഫാബ് ഇന്ത്യ അറിയിച്ചു