വെളിച്ചെണ്ണ വാങ്ങുമ്പോള്‍ സൂക്ഷികുക

സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ച പല കമ്പനികളുടെയും വെളിച്ചെണ്ണ പുതിയ ബ്രാന്‍ഡുകളുടെ പേരില്‍ വീണ്ടും സജീവമാകുന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു.എന്നാല്‍ നിരോധിച്ച പല കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു.പുതിയ ബ്രാന്‍ഡുകളുടെ പേരിലാണ് ഇവ മാര്‍ക്കറ്റിലെത്തിക്കുന്നത്.കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പുതിയ തട്ടിപ്പ് വെളിയില്‍ വന്നത് .നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ഗ്രാന്റ് കുറ്റ്യാടിയുടെ വെളിച്ചെണ്ണയും , ആഫിയ കോക്കനട്ട് ഓയിലിന്റെ പുതിയ ബ്രാന്‍ഡുകളും പരിശോധയില്‍ കണ്ടെത്തി.പാമോയില്‍ ചേര്‍ത്ത എണ്ണയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും. കവറിനു പുറത്ത് തേങ്ങയുടെ ചിത്രമടക്കം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.51 കമ്പനികളുടെയും ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം ഉത്തരവിട്ടു. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കും