ആദായ നികുതിയ്ക്കായി 10 രേഖകള്‍ !

ആദായനികുതി അടയ്ക്കാന്‍ വേണ്ട 10 രേഖകള്‍ ഇവയാണ് വീണ്ടും ആദായ നികുതി അടക്കേണ്ട സമയം റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയമായിരിക്കുന്നു..അവസാന നിമിഷത്തേക്ക് കാത്തു നില്‍കാതെ നേരത്തെ ഫയല്‍ ചെയ്യാന്‍ ശ്രമിക്കാം.ഇതിനായി വേണ്ട 10 രേഖകള്‍: ശമ്പള വരുമാനക്കാരുടെ കൈവശംവേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോം 16. ശമ്പളത്തില്‍നിന്ന് പിടിച്ചിട്ടുള്ള ആദായ നികുതിയുടെ വിവരങ്ങളാണ് ഇതിലുള്ളത്. അലവന്‍സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ സാലറി സ്ലിപ്പ് ആണ് അടുത്തത്.ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫീസുകളില്‍നിന്നുമാണ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് ലഭിച്ച പലിശയും അതില്‍നിന്ന് ഈടാക്കിയിട്ടുള്ള ടിഡിഎസ് വിവരങ്ങളും ഈ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും.ശമ്പളത്തിനുപുറമെ, നിക്ഷേപത്തിന് ലഭിച്ച പലിശയില്‍നിന്ന് കിഴിവുചെയ്ത ടിഡിഎസ് വിവരങ്ങളാണ് ഫോം 16 എയിലുണ്ടാകുക.സമഗ്രമായ വാര്‍ഷിക നികുതി സ്‌റ്റേറ്റുമെന്റാണ് ഫോം 26 എഎസ്.നികുതി ഇളവിന്റെ രേഖകള്‍, ഭവനവായ്പ സ്റ്റേറ്റുമെന്റ്, ആധാര്‍ കാര്‍ഡ്,ഓഹരിയോ, മ്യൂച്വല്‍ ഫണ്ടോ, ഭൂമിയോ വിറ്റ വകയില്‍ ലഭിച്ച നേട്ടം കാണിക്കുന്ന ഐടിആര്‍ ഫോം എന്നിവയൊക്കെ ഹാജരാക്കണം.കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 80ഡി പ്രകാരം 25,000 രൂപവരെയും വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ സെക്ഷന്‍ 80ഇ പ്രകാരവും ആനുകൂല്യം ലഭിക്കും.S