ഇലക്ട്രിക്‌ കാറുമായി ഷവോമി എത്തുന്നു...

ഇന്ത്യൻ മൊബൈൽ വിപണി കൈപ്പിടിയിലാക്കിയ പ്രമുഖ ഹാൻഡ്സെറ്റ് നിർമാതാക്കളാണ് ഷവോമി. 2014 ൽ ഇന്ത്യയിലെത്തി വെറും മൂന്നു വർഷങ്ങൾകൊണ്ടു രാജ്യത്തെ മൊബൈൽ വിപണിയിൽ നിന്നു കാര്യമായ നേട്ടമുണ്ടാക്കിയ ഷവോമി വാഹന വിപണി ലക്ഷ്യമിടുന്നെന്നു റിപ്പോർട്ട്. റജിസ്ട്രാർ ഓഫ് ഇന്ത്യയ്ക്കു നൽകിയ വിവരങ്ങൾ പ്രകാരമാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാണ–വിതരണ രംഗത്തേക്കും ഷവോമി കടന്നേക്കും എന്ന സൂചനയുള്ളത്.