സ്വന്തം പേര് ബ്രാന്‍ഡാക്കി... “JCB”

ഗോള്‍ഗേറ്റ് ഡെറ്റോള്‍,ഫ്രിഡ്ജ് സ്വന്തം പേര്‌ ലോക ബ്രാന്‍ഡാക്കിയ കമ്പനികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തന്‍ JCB മണ്ണമാന്തുന്ന യന്ത്രങ്ങളെ അങ്ങനെ വിളിക്കുന്നത് നാം കേട്ടിട്ടില്ല,പൊതുവായി അറിയപ്പെടുന്നത് ജെസിബി എന്ന പേരിലാണ്.സ്വന്തം കമ്പനി പേര് ആഗോള ബ്രാന്‍ഡാക്കി മാറ്റി വിജയം കൊയ്ത് ജോസഫ് സിറിള്‍ ബാംഫോര്ഡ്.ഇയാളുടെ പേരിന്റെ ചുരുക്കെഴുത്താണ് ജെസിബി.1945ല്‍ ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ഡ് ഷെയറില്‍ സ്ഥാപിതമായ കമ്പനി ഇന്ന് ലോകത്തെ ഒന്നാം നിര ബ്രാന്‍ഡ്.രണ്ടാം ലോക മഹായുദ്ധ ശേഷം ഉപയോഗശൂന്യമായി കിടന്ന കോടിക്കണക്കിന് വാഹനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് സഹായകമാകുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കുക ഇതായിരുന്നു ബംഫോര്ഡിന്റെ ലക്ഷ്യം ആറ് ജോലിക്കാര്‍ക്കൊപ്പം വാടകക്കെട്ടിത്തില്‍ ആരംഭിച്ച ജെസിബിക്ക് ഇന്ന് 300ഓളം പ്രൊഡക്ടുകളും 150 രാജ്യങ്ങളില്‍ യൂണിറ്റുകളുമുണ്ട്.തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന ജെസിബിയില്‍ സമരങ്ങളുണ്ടായിട്ടേയില്ല.2001 മാര്‍ച്ചിലാണ് ബംഫോര്‍ഡ് അന്തരിക്കുന്നത് നമ്മുടെ ഇന്ത്യയില്‍ ജയ്പൂരിലും പൂെണയിലും ജെസിബി യൂണിറ്റില്‍ നിന്ന് 50 ഏറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.