സൂപ്പര്‍ബ് സ്‌പോര്‍ട്ട്‌ലൈന്‍ ഇന്ത്യയില്‍

സ്കോഡയുടെ പുതിയ സൂപ്പര്‍ബ് സ്‌പോര്‍ട്ട്‌ലൈന്‍ ഇന്ത്യയില്‍ പുറത്തിറക്കി സ്‌കോഡയുടെ ഫ്ലാഗ്ഷിപ്പ് സെഡാന്‍ സൂപ്പര്‍ബ് നിരയിലെ മിഡ്‌സ്‌പെക്ക് വേരിയന്റാണ് സ്‌പോര്‍ട്ട്‌ലൈന്‍. രൂപത്തില്‍ ചില പരിഷ്‌കാരങ്ങളോടെയാണ് സ്‌പോര്‍ട്ട്‌ലൈനിന്റെ എന്‍ട്രി. ഗ്ലോസി ബ്ലാക്ക് ഗ്രില്‍, എയര്‍ ഡാം, ഡ്യുവല്‍ ടോണ്‍ റിയര്‍ ബംമ്പര്‍, റിയര്‍ ലിപ് സ്‌പോയിലര്‍, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡ്രാഗണ്‍ അലോയ് വീല്‍, സ്‌പോര്‍ട്ട്‌ലൈന്‍ ബാഡ്ജിങ് എന്നിവയാണ് പുറംമോടിയില്‍ പുതിയ പതിപ്പിന്റെ പ്രത്യേകതകള്‍. അകത്തേക്ക് വന്നാല്‍ റെഡ് ലൈനിങ്ങോടുകൂടിയ ബ്ലാക്ക് ഡാഷ്‌ബോര്‍ഡ്, ഡയമണ്ട് സ്‌റ്റൈല്‍ സ്റ്റിച്ചിലുള്ള ബ്ലാക്ക് സ്‌പോര്‍ട്ടി സീറ്റ്, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ശ്രദ്ധയാകര്‍ഷിക്കും. 1.8 ടിഎസ്‌ഐ പെട്രോളിന് 28.99 ലക്ഷം രൂപയും 2.0 ലിറ്റര്‍ ടിഡിഐ ഡീസലിന് 31.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മൂണ്‍ വൈറ്റ്, വെല്‍വെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ സ്‌പോര്‍ട്ട്‌ലൈന്‍ ലഭ്യമാകും. ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വാഷറോടുകൂടിയ റിയര്‍വ്യൂ ക്യാമറ, പനോരമിക് സണ്‍റൂഫ്, 12 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ്, എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചേഴ്‌സ് വാഹനത്തിലുണ്ട്. 177 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍.