കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ബൈക്ക് പ്രേമികള്‍ കാത്തിരുന്ന കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലെക്കെത്തുന്നു. അടുത്തവര്‍ഷം ആദ്യപാദം കെടിഎം 390 അഡ്വഞ്ചറിനെ വിപണിയില്‍ കൊണ്ടുവരുമെന്നു ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ ഡ്യൂക്ക്, സ്‌പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്. കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക. അഡ്വഞ്ചര്‍ പതിപ്പായതിനാല്‍ തന്നെ നീളമേറിയ ട്രാവല്‍ സംവിധാനം മോഡലില്‍ ഉണ്ടാകും. 373 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 44 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഡിസ്‌ക് ബ്രേക്കുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, റൈഡ് ബൈ വയര്‍ എന്നിവ 390 അഡ്വഞ്ചറില്‍ ഇടംപിടിക്കും. ഒരുപക്ഷെ ഒന്നിലധികം റൈഡിംഗ് മോഡുകളും ഉണ്ടാകും. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും മോഡല്‍ അവകാശപ്പെടും. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനായിരിക്കും വിപണിയില്‍ കെടിഎം 390 അഡ്വഞ്ചറിന്റെ മുഖ്യ എതിരാളികള്‍. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.faceb