കാറിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ???

ഒരല്‍പം ശ്രദ്ധിച്ചാല്‍ കാറില്‍ ഭേദപ്പെട്ട ഇന്ധനക്ഷമത നേടാന്‍ എളുപ്പം സാധിക്കും. സുഗമമായ ഡ്രൈവിംഗ് ഡ്രൈവിംഗ് ശൈലിയാണ് ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകം. പൊടുന്നനെ വേഗത വര്‍ധിപ്പിക്കുക, ശക്തമായി ബ്രേക്ക് പ്രയോഗിക്കുക, തീരെ പതിയെ ഓടിക്കുക മുതലായ രീതികള്‍ ഇന്ധനക്ഷമത കുറയ്ക്കും. മണിക്കൂറില്‍ 60-80 കിലോമീറ്റര്‍ വേഗതയിലാണ് മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്നത്. തിരക്കേറിയ നിരത്തില്‍ സ്ഥിരത പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.