ആതര്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍, ഒറ്റ ചാർജിൽ 75 കിലോമീറ്റർ

ആതര്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍, ഒറ്റ ചാർജിൽ 75  കിലോമീറ്റർ 


      ആതര്‍ എന്‍ര്‍ജിയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ ചെന്നൈയില്‍ പുറത്തിറങ്ങി. ആതര്‍ 340, ആതര്‍ 450 എന്നീ രണ്ട് മോഡലുകളാണ് ആതര്‍ നിരയിലുള്ളത്. ബെംഗളൂരുവിന് ശേഷം ആതറെത്തുന്ന രണ്ടാമത്തെ വിപണിയാണ് ചെന്നൈ. ആതര്‍ 340ക്ക് 1.19 ലക്ഷവും ആതര്‍ 450ക്ക് 1.31 ലക്ഷം രൂപയുമാണ് ചെന്നൈയിലെ ഓണ്‍റോഡ് വില. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഫെയിം 2 സബ്‌സിഡി അടക്കമുള്ള വിലയാണിത്.

ബേസ് മോഡലായ 340യില്‍ 1.92 kWh ബാറ്ററിയും ഉയര്‍ന്ന 450യില്‍ 2.4 kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. ആതര്‍ 450യില്‍ ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെയും ആതര്‍ 340യില്‍ 60 കിലോമീറ്റര്‍ വരെയുംസഞ്ചരിക്കാന്‍ സാധിക്കും. രണ്ടിലും ബ്രഷ്‌ലെസ് ഡിസി ഇലക്‌ട്രിക് മോട്ടോറാണുള്ളത്. 340 പരമാവധി 6 ബിഎച്ച്‌പി പവറും 20 എന്‍എം ടോര്‍ക്കുമേകും. 450യില്‍ പരമാവധി 7.2 ബിഎച്ച്‌പി പവറും 20.5 എന്‍എം ടോര്‍ക്കും ലഭിക്കും. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 340 മോഡലിന് 5.1 സെക്കന്‍ഡ് വേണം. ആതര്‍ 450ക്ക് 3.9 സെക്കന്‍ഡും.

നിലവില്‍ പത്തോളം ആതര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജിങ് പോയന്റുകള്‍ ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ കമ്ബനി ഒരുക്കിയിട്ടുണ്ട്. ഏതാനം മാസങ്ങള്‍ക്കുള്ളില്‍ 40-50 ചാര്‍ജിങ് സ്‌റ്റേഷനുകള്‍കൂടി നഗരത്തില്‍ സ്ഥാപിക്കും. ചെന്നൈയ്ക്ക് പിന്നാലെ അധികം വൈകാതെ ഇനി മുംബൈ, ഡല്‍ഹി, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ആതര്‍ വിപണി ശൃംഖല വ്യാപിപ്പിക്കും.

Ather Electric Scooter, 75 km On A Single Charge