പൊതുജനങ്ങള്‍ക്കായി ഡോര്‍ണിയര്‍ വരുന്നു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിത ‘ഡോര്‍ണിയര്‍ 228’ വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്.ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയഷന്‍ (ഡിജിസിഎ) എച്ച്എഎല്ലിന് ഇതു സംബന്ധിച്ച് അനുമതി നല്‍കി.നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്.