കാറ്റടിക്കേണ്ട..കഷ്ടപ്പെടേണ്ട..ഇത് ആല്‍ഫ

സൈക്കിള്‍ കാറ്റടിച്ച് ചവിട്ടി ഓടിച്ച കാലമൊക്കെ മറന്നേക്കു.ഇതാ ഹൈഡ്രജനിലോടുന്ന സൈക്കിള്‍ ഒരു ഫ്രഞ്ച് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ആദ്യമായി ഹൈഡ്രജന്‍ പവറിലോടുന്ന സൈക്കിള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.2 ലി ഹൈഡ്രജന്‍ കൊണ്ട് 100 കിമീ ദൂരം പിന്നിടാന്‍ ഈ സൈക്കിളിനാകും.പ്രാഗ്മ ഇന്‍ഡസ്ട്രീസ് ആണ് ആല്‍ഫ ബൈക്ക് എന്ന് പേരിട്ടിരിക്കുന്ന ഹൈഡ്രജന്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നത്.ആദ്യഘട്ടമെന്നോണം ഫ്രഞ്ച് മുന്‍സിപ്പാലിറ്റികള്‍ക്കായി 60 സൈക്കിളുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട് .നഗരത്തിലെ ട്രാഫിക് തിരക്കില്‍ സഹായകമാകുമെന്ന കണക്കൂട്ടലിലാണ് പ്രാഗ്മ.ഇന്ധനം തീര്‍ന്നാല്‍ റീ ഫില്ല് ചെയ്യാന് വെറും 2 മിനുട്ട് സമയം മാത്രം മതിയത്രെ.ഇലക്ട്രിക് ബൈക്കുകളിലാണെങ്കില്‍ ചാര്‍ജ്ജിംഗിന് മണിക്കൂറുകള്‍ ആവശ്യമായി വരും.5 ലക്ഷം രൂപയാണ് ഒരു ബൈക്കിന് സാധാരണ വിലവരുന്നത്.ഈ സാഹചര്യത്തിലാണ് 3 ലക്ഷം രൂപ വിലയില്‍ ആല്‍ഫയുടെ വരവ്.