മാരുതിയുടെ “ഫ്യൂച്ചര്‍-എസ്”

2018 ഓട്ടോ എക്‌സ്‌പോയില്‍ സിഫ്റ്റില്‍മാത്രമല്ല പ്രതീക്ഷ കാക്കാന്‍ ഒരു ചെറു SUVരംഗത്തിറക്കാന്‍ മാരുതി ഉപഭോക്താക്കളെ അമ്പരപ്പിക്കാന്‍ മാരുതി അവതരിപ്പിക്കുന്നത് ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ് യുവി.കണ്‍സെപ്റ്റ് മോഡാലായാണ് എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഈ ചെറുവാഹനം അവതരിപ്പിക്കുന്നത്.ഫ്യൂച്ചര്‍ എസിന്റെ പുറത്തുവിട്ട് ടീസര്‍ മാരുതി ആരാധകരുടെ ആകാംഷവര്‍ദ്ധിപ്പിക്കുന്നതാണ്.പരമ്പരാഗത ഡിസൈനുകളില്‍ നിന്നും വേറിട്ട രൂപകല്‍പ്പനയാണ് ഫ്യൂച്ചര്‍ എസിന്റെ ആകര്‍ഷണം. വിറ്റാര ബ്രെസ്സയെക്കാള്‍ 200 എംഎം നീളം കുറവാണ് ഫ്യൂച്ചര്‍ എസിനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എ പില്ലര്‍ പിന്നെ ഡിസൈന്‍ തുടങ്ങിയവയിലെ പ്രത്യേകതകള്‍ വാഹനത്തിന് മൈക്ര എസ്യുവി ലുക്ക് സമ്മാനിക്കുന്നു.മാരുതിയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്തേകുക.2018 അവസാനമോ 2019 തുടക്കത്തിലൊ ഫ്യൂച്ചര്‍ എസിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയിലെത്തും ആള്‍ട്ടോയ്ക്ക് പകരക്കാരനായിട്ടാകും ഫ്യൂച്ചര് #എസിനെ വിപണിയില്‍ മാരുതിയെത്തികയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.